Tuesday, 28 March 2017

Welfare Schemes▣ 🔆Indian Welfare Schemes - PartⅡ

Welfare Schemes▣
🔆Indian Welfare Schemes - PartⅡ
─────────────────────────────
🔲21.MWS(Million Well Scheme) 1989.
🔹ദശലക്ഷം കിണർ പദ്ധതി. 🔹NREP,RLEGP,JRY എന്നിവയുടെ ഉപപദ്ധതി.
🔹ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള SC/ST & ഇതരവിഭാഗ ചെറുകിട കർഷകർക്ക് വേണ്ടി നടപ്പാക്കി.
🔲22. കുടീർ ജ്യോതി പദ്ധതി.1988-89.
🔹SC/ST, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവരുടെ ജീവിതനിലവാരം ഉയർത്തൽ ലക്ഷ്യം.
🔲23.SITRA (Supply of Improved ToolKits to Rural Artisans) 1992.
🔹IRDP യുടെ അനുബന്ധ പദ്ധതി.
🔹ഗ്രാമീണ കരകൗശല തൊഴിലാളികൾക്ക് തങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ മെച്ചപ്പെട്ട ഉപകരണങ്ങൾ നൽകുക ലക്ഷ്യം.
🔲24.EAS(Employment Assurance Scheme) 1993 Oct.2
🔹ലക്ഷ്യം: ഗ്രാമങ്ങളിലെ BPLവിഭാഗങ്ങൾക്ക് കാർഷികജോലി കുറവുള്ള മാസങ്ങളിൽ 100 ദിവസത്തെ തൊഴിൽ നൽകൽ.
🔹ശാരീരികാദ്വാനം ആവശ്യമുള്ള അവിദഗ്ധ തൊഴിലാണ് കൊടുക്കുന്നത്.
🔲25.MSY(മഹിളാ സമൃദ്ധി യോജന) 1993.
🔹ലക്ഷ്യം: ഗ്രാമീണവനിതകളിൽ നിക്ഷേപസ്വഭാവം വളർത്തുക.
🔹ഇത്, ഇന്ദിരാ മഹിളായോജനയിൽ ലയിച്ചു.
🔲26.PMRY(Prime Ministers Rosgar Yojana) 1993 Oct.2
🔹നരസിംഹറാവു നടപ്പിലാക്കി.
🔹വിദ്യാഭ്യാസമുള്ള,തൊഴിൽരഹിതർക്ക് വേണ്ടിയുള്ള പ്രോഗ്രാം.
🔲27.DRDA(District Rural Dev. Agency)1993
🔹ഗ്രാമവികസനവകുപ്പിന്റെ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ ഏകോപിപ്പിക്കാൻ രൂപം നൽകിയ പ്രൊഫഷണൽ ഏജൻസി.
🔹അധ്യക്ഷൻ:ജില്ലാ പഞ്ചായത്തപ്രസിഡന്റ്.
🔲28. IWEP(Integrated Women Empowerment Pgm.) 1995.
🔲29. RIDF(Rural Infrastructure Dev.Fund) 1995-96.
🔹നബാർഡ് തുടങ്ങിയ പരിപാടി. 🔹സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള റോഡ്, പാലം, ചെറുകിട ജലസേചനം എന്നീ പദ്ധതികൾക്ക് നബാർഡിൽ നിന്ന് ദീർഘകാല വായ്പകൾ നൽകുന്നു.
🔲30.GKY(ഗംഗാ കല്യാൺ യോജന)1997.
🔹ബോർവെല്ല്,കുഴൽകിണറുകൾ എന്നിവ സ്ഥാപിച്ച് ഭൂഗർഭ ജലവിനിയോഗത്തിലൂടെ ചെറുകിട ജലസേചനം വ്യക്തികൾക്ക് ലഭ്യമാക്കുക.
🔲31.ബാലികാ സമൃദ്ധി യോജന.1997.
🔲32.SJSRY(സ്വർണ ജയന്തി ഷഹരി റോസ്ഗാർ യോജന) 1997 Dec 1.
🔹ലക്ഷ്യം: നഗര പ്രദേശത്തെ ദാരിദ്ര്യ നിർമ്മാർജ്ജനം.
🔹ഇതിന് 3 ഉപപദ്ധതികളുണ്ട്: നഗര സ്വയംതൊഴിൽ പദ്ധതി, നഗരവേതന സ്വയംതൊഴിൽ പദ്ധതി, വനിതാശിശു വികസന പദ്ധതി.
🔲33.JGSY(ജവഹർ ഗ്രാമ സമൃദ്ധി യോജന) 1999 April 1.
🔹ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യം.
🔹JRYയുടെ പരിഷ്കൃത രൂപം.
🔹ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ നടത്തുന്ന പ്രോഗ്രാം.
🔹ഇത് 2001ൽ സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചു.
🔲34. SGSY (Swarna Jayanthi Gram SwoRosgar Yojana) 1999 April 1.
🔹IRDP,TRYSEM,MWS,GKY, SITRA തുടങ്ങിയവ സംയോജിപ്പിച്ച് ആരംഭിച്ച പദ്ധതി.
🔹ലക്ഷ്യം: BPL കുടുംബാംഗങ്ങളെ സ്വയംസഹായ സംഘങ്ങളാക്കി സംഘടിപ്പിച്ച് ആവശ്യമായ പരിശീലനം, സാങ്കേതികജ്ഞാനം,വായ്പ, അടിസ്ഥാനസൗകര്യം എന്നിവ നൽകി, അവരെ ദാരിദ്ര്യരേഖയ്ക്ക് മേലെ ഉയർത്തുക.
🔹ഗുണഭോക്താക്കൾ 50% SC/ST, 40%Women, 3% Handicape ആകും.
🔹ഇതിന്റെ ഭാഗമായി "സ്വയം സഹായ സംഘങ്ങൾ" നിലവിൽ വന്നു.
🔲35.SAY(സമഗ്ര ആവാസ് യോജന) 1999-2000.
🔹ലക്ഷ്യം: വീടും പരിസരവും വൃത്തിയുള്ളതാക്കുക.
🔹ശുചിത്വം, ശുദ്ധജലം,വിവരസാങ്കേതിക വിദ്യ തുടങ്ങിയ സംവിധാനങ്ങളുള്ള ഭവനങ്ങൾ നിർമ്മിക്കുക.
🔲36.അന്നപൂർണ പ്രോഗ്രാം. 2000 April 1.
🔹വയോജനപെൻഷന് അർഹരായ, അത് ലഭിക്കാത്ത 65 വയസിന് മേൽപ്രായമുള്ളവർക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നു.
🔲37.PMGSY (Pradhan Manthri Gram Sadak Yojana) 2000 Dec.
🔹500ലധികം ജനസംഖ്യയുള്ള ഗ്രാമ പ്രദേശങ്ങളിലെ റോഡ് ബന്ധമില്ലാതെ കിടക്കുന്ന ആവാസ കേന്ദ്രങ്ങളെ മറ്റ് പ്രധാനറോഡുമായും, മറ്റ് ആവാസ കേന്ദ്രങ്ങളുമായും കണക്ട് ചെയ്ത് റോഡ് നിർമ്മിക്കുന്ന പദ്ധതി.
🔹വാജ് പെയ് സർക്കാർ ആരംഭിച്ച പ്രോഗ്രാം.
🔹ഈ പദ്ധതിയിൽ പണിയാനുള്ള റോഡുകളുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നത്: ജില്ലാ പഞ്ചായത്ത്.
🔹NATPACന്റെ സാങ്കേതിക സഹായത്തോടെയാണ് ഇതിന്റെ അടിസ്ഥാനരേഖ തയ്യാറാക്കിയത്...

No comments:

Post a Comment