Wednesday, 11 October 2017

കുടുംബശ്രീ

▣Welfare Schemes (Kerala)▣

🔆KUDUMBASHREE
───────────────────
🔲"സംസ്ഥാനത്തെ കേവലദാരിദ്ര്യം 10വർഷംകൊണ്ട് ഇല്ലാതാക്കുക" എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ നടപ്പാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന-വനിതാ ശാക്തീകരണ പ്രോഗ്രാം. 
🔹"ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വനിതകളുടെ കൂട്ടായ്മയിലൂടെ അവർക്ക് സ്വയംപര്യാപ്തത നേടിയെടുക്കുവാൻ പ്രാപ്തിയുള്ളവരാക്കുക"
🔹കേന്ദ്ര സർക്കാരിന്റെ S.J.S.R.Y പദ്ധതി പ്രകാരം തുടങ്ങിയ പരിപാടി.
🔹ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ പ്രോഗ്രാമാണ് കുടുംബശ്രീ. 
🔹1992-94 കാലഘട്ടത്തിൽ ആലപ്പുഴ,മലപ്പുറംജില്ലകളിൽ ഉണ്ടായിരുന്ന സി.ഡി.എസ്.പദ്ധതിയെ അടിസ്ഥാനമാക്കി രൂപീകരിച്ചപ്രോഗ്രാം.
🔹1998 മേയ് 17-ന് A.B.വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെയ്തു.
🔹1998 Nov18ന് രജിസ്റ്റർ ചെയ്യപ്പെട്ടു.
🔹1999 April 1ന് ആലപ്പുഴയിൽ കുടുംബശ്രീയുടെ പ്രവർത്തനം തുടങ്ങി.
🔹2002 മാർച്ചിൽ കേരളം മുഴുവൻ കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.
🌻രാജീവ് ആവാസ് യോജന:
നഗരങ്ങളിലെ ചേരി വികസനം ലക്ഷ്യമിട്ടുള്ള ഈ കേന്ദ്രപ്രോഗ്രാം കേരളത്തിൽ കുടുംബ ശ്രീ വഴി നടപ്പാക്കുന്നു.
🌻സ്ത്രീസുരക്ഷ ബീമായോജന:
അയൽകൂട്ട അംഗങ്ങൾക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി.
സംസ്ഥാന കുടുംബ ശ്രീ മിഷനും, L.I.Cയും ചേർന്ന് നടപ്പാക്കുന്നു.

🔲Structure.
────────
🔹ഓരോപഞ്ചായത്തിലെയും,നഗരസഭയിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളാണ് അംഗങ്ങൾ.
🔹അംഗസംഖ്യ 10 - 20 വരെ.
🔹അയൽക്കൂട്ടത്തിലെ (Neighbour Hood Group - NHG) വനിതകൾക്ക് ഇതിലെ അംഗമാകാം.
🔹ഇവരിലെ 5 പേരെ കുടുംബശ്രീ നേതൃത്വസ്ഥാനത്തേക്ക് തിരഞ്ഞെട്ടക്കുന്നു.
🔹ഓരോ വാർഡിലെയും അയൽക്കൂട്ടങ്ങളെ ഏകോപിപ്പിക്കുന്നത് Area Dev.Society ആണ്. വാർഡ്‌/ഡിവിഷൻ മെമ്പർ ആണ് ADS ന്റെ ചുമതല വഹിക്കുന്നത്.
🔹 ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ മുഴുവൻ യോജിപ്പിച്ചുകൊണ്ട് CDS പ്രവർത്തിക്കുന്നു.
🔹കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ മേൽഭാഗത്ത് CDS (Community Dev.Society) പ്രവർത്തിക്കുന്നു.
🔹കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ്.

🔲Administrative Panel.
────────────────
🔹കുടുംബശ്രീയുടെ ചെയർമാൻ: പഞ്ചായത്ത്/ സാമൂഹികനീതി വകുപ്പ് Minister.
Now = K T Jaleel
🔹Exicutive Director: Hari Kishore IAS.

🔲വിലയിരുത്തൽ സമിതി.
────────────────
🔹അധ്യക്ഷൻ: Local Self Body Dept. Chairman.
🔹സെക്രട്ടറി: CDS, ChairPerson.

🔲പ്രധാന സംരഭ പ്രോഗ്രാമുകൾ.
───────────────────────
🔹യുവ ശ്രീ: കുടുംബ ശ്രീ കുടുംബാംഗങ്ങളായ യുവതീയുവാക്കൾക്ക് വ്യക്തിപരമായും,ഗ്രൂപ്പായും തൊഴിൽസംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി.
🔹ഗ്രാമീണ ചെറുകിട സംരംഭങ്ങൾ (Rural Micro Enterprises):
കുടുംബ ശ്രീ കുടുംബാംഗങ്ങളായ വനിതകൾക്ക് സ്വയംതൊഴിൽസംരംഭങ്ങൾ തുടങ്ങാൻ ധനസഹായം നൽകുന്നു.
🔹ആശ്രയ: നിരാലംബ - നിരാശ്രയ അഗതികളെ പുനരധിവസിപ്പിക്കുന്ന പ്രോഗ്രാം.
🔹നിർഭയ: സ്ത്രീകൾക്കും,കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുക. സ്ത്രീ സൗഹൃദയിടങ്ങൾ സൃഷ്ടിക്കുക.
🔹ബാലസഭ: അയൽക്കൂട്ടത്തിലെ 5-15 വയസുള്ള കുട്ടികളുടെ ചെറു ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്.
🔹Buds School: Mental-physical പ്രശ്നമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള Special School.
🔹Sree Sakthi web: കുടുംബശ്രീയുടെ official Social Networking പോർട്ടൽ.
🔹കഫേ കുടുംബ ശ്രീ: ഹോട്ടൽ, കാറ്ററിങ് സംരംഭം.India International Trade Fairൽ Gold Medal ലഭിച്ച സംരംഭം.
🔹അമൃതം Food Supplyment: 6 മാസം മുതൽ
3 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് അംഗൻവാടികളിൽ കുടുംബ ശ്രീ വിതരണം ചെയ്യുന്ന പോഷകാഹാരപദ്ധതി.
🔹സാന്ത്വനം: രക്തസമ്മർദ്ധം പോലുള്ള രോഗങ്ങളുള്ളവരെ, വീടുകളിലെത്തി check ചെയ്യുന്ന പരിപാടി.
🔹Home Shop: കുടുംബ ശ്രീ Products വീടുകളിൽ നേരിട്ടെത്തിക്കുന്ന പ്രോഗ്രാം.
🔹സ്വാസ്ഥ്യം:സമ്പൂര്‍ണ്ണ ക്യാന്‍സര്‍ബോധവത്കൃത പ്രതിരോധ നിയന്ത്രണ പരിപാടി
🔹മീഡിയ ശ്രീ: മാധ്യമ രംഗത്ത് വനിതാറിപ്പോർട്ടർമാരെ സൃഷ്ടിക്കുക.

🔲സമഗ്ര: 
────────
ഉൽപന്നങ്ങൾ, തൊഴിലുകൾ എന്നിവയുടെ പൊതുവിതരണശൃംഖല സൃഷ്ടിക്കൽ.
വിവിധ ജില്ലകളിലെ സമഗ്ര പ്രൊജക്ട്സ്:
🔹ആട് ഗ്രാമം: കണ്ണൂർ ജില്ലാ പഞ്ചായത്ത്.
🔹Nature Fresh :ഇടുക്കിയിൽ. ശുദ്ധമായ പശുവിൻപാൽ വീടുകളിൽ എത്തിക്കുക.
🔹തിരുമധുരം: എറണാകുളത്ത്. കൈതച്ചക്ക വിപണനം.
🔹സഫലം:കാസർഗോഡ്. കശുവണ്ടി സംസ്.കരണം.

🔲താഴെ പറയുന്നവയുടെ കേരളത്തിലെ നോഡൽ ഏജൻസിയാണ് കുടുംബ ശ്രീ:
⬇────────────────────────
🔹NRLM ( (National Rural Livelyhood Mission):
ഗ്രാമ പ്രദേശത്ത് നടപ്പാക്കുന്ന ഉപജീവനമേഖലാ വികസനത്തിനായുള്ള കേന്ദ്ര സർക്കാർപദ്ധതി.
🔹NULM (National Urban Livelyhood Mission):
നഗര പ്രദേശത്ത് നടപ്പാക്കുന്ന ഉപജീവനമേഖലാ വികസനത്തിനായുള്ള കേന്ദ്ര സർക്കാർപദ്ധതി.

❇PSC EXAM IDEAS

No comments:

Post a Comment