Monday, 9 October 2017

ബയോളജി ആവർത്തിക്കുന്ന ചോദ്യങ്ങൾ LGS

ബയോളജി മുൻവർഷ ചോദ്യങ്ങൾ ഉത്തരങ്ങൾ

1. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ?

☛വിറ്റാമിൻ E

✔ഹോർമോൺ ആയി കണക്കാക്കുന്ന ജീവകം
✔മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം
✔ഒരു നീരോക്സീകാരി കൂടിയായ ജീവകം
✔ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം
✔ആന്റിസ്റ്ററിലിറ്റി വൈറ്റമിൻ
✔ബ്യൂട്ടി വൈറ്റമിൻ
✔വൈറ്റമിൻ E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്
വന്ധ്യത

2. കാനിസ് ഫെമിലിയാരിസ് ഏതു ജീവിയുടെ ശാസ്ത്രീയ നാമമാണ്?

☛നായ

✔നായയെ കുറിച്ചുള്ള പഠനമാണ് സൈനോളജി
✔ഏറ്റവും ചെറിയ ഇനം നായ-ചിഹു വഹുവ
✔മണം പിടിക്കുവാൻ ഉപയോഗിക്കുന്ന പ്രധാന ഇനം നായ്ക്കൾ(sniffer dogs)-ബീഗിൾ, ബ്ലഡ് ഹൗണ്ട്, ജർമ്മൻ ഷെപ്പേർഡ്,ലാബ്രെഡ്ഡ്ർ,റിട്രീവർ,ഗോൾഡൻ റിട്രീവർ
✔വേട്ടയ്ക്ക് ഉപയോഗിക്കുന്ന പ്രധാന ഇനം നായ്ക്കൾ(ambush dogs)-ബീഗിൾ, ബ്ലഡ് ഹൗണ്ട്,ബോക്സർ,ഡോബർ മാൻ, പിൻഷെർ,ജർമ്മൻ ഷെപ്പേർഡ്,ജയന്റ് ഷ്നോസർ,രോട്ട് വീലർ
✔വിവിധ ഇനം നായ്ക്കൾ-രാജപാളയം,ചിപ്പി പറായ്,കൊമ്പയ്,കന്നി,റോട്ട് വീലർ,ലബ്രെഡ്ഡ്ർ റിട്രീവർ,പോമാറെനിയൻ,ജർമ്മൻ ഷെപ്പേർഡ്,റാംപൂർ ഹൗണ്ട്

3. കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമോ
സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്?

☛പാർക്കിന്സൺ രോഗം

✔ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്കു നാശം സംഭവിക്കുന്നതുമൂലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് പാർക്കിൻസൺസ് രോഗം
✔ലോക പാർക്കിൻസൺസ് ദിനം-ഏപ്രിൽ 11

LD ക്ലാർക്ക് 2014 കൊല്ലം

1. സസ്യങ്ങൾക്കും ജന്തുക്കളെ പോലെ പ്രതികരണശേഷി ഉണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?

☛ജെ.സി.ബോസ്

✔ജെ.സി.ബോസ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്-കൊൽക്കത്ത
✔ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ
✔പലാതക് തൂഫാൻ എന്ന സയൻസ് ഫിക്ഷൻ രചിച്ചത്
✔ടാഗോറിന്റെ ഗീതാജ്ഞലിയിൽ പരാമർശിക്കപ്പെടുന്ന സസ്യ ശാസ്ത്രജ്ഞന്
✔സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ

2. അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം?

☛ജീവകം C

✔കൃത്രിമമായി നിർമിച്ച ആദ്യ ജീവകം
✔ആഹാര പദാർത്ഥങ്ങൾ ചൂടാകുമ്പോൾ നഷ്ടപെടുന്ന ജീവകം
✔ഓറേഞ്ച്,നെല്ലിക്ക,നാരങ്ങാ എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം
✔മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം
✔മുറിവ് ഉണങ്ങാൻ കാലതമാസമെടുക്കുന്നത് ജീവകം C യുടെ അഭാവം മൂലമാണ്

ജലദോഷത്തിനു ഒരു ഉത്തമ ഔഷധമായ ജീവകം
✔രോഗപ്രതിരോധശക്തിക്കു ആവശ്യമായ ജീവകം
✔മോണയിലെ രക്തസ്രാവത്തിനു കാരണമാകുന്നത് ജീവകം C യുടെ അഭാവമാണ്
✔ജീവകംC യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗമാണ്-സ്‌കർവി
✔ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
✔ഫ്രഷ് ഫുഡ് വൈറ്റമിൻ

3. ചുവന്ന ചീരയ്ക്കു ആ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥം?

☛സന്തോഫിൽ

✔ഇലകൾ,പൂക്കൾ,ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണം.

4. ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്?
(a)ഡിഫ്തീരിയ (b)ടൈഫോയ്ട്
(c)ന്യൂമോണിയ
(d)ചിക്കൻ പോക്സ്

☛ചിക്കൻ പോക്സ്

LD ക്ലാർക്ക് 2014പത്തനം തിട്ട

1. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ?

☛അഡ്രിനാലിൻ

✔അഡിയന്തര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ
✔ഒരാൾ ഭയപ്പെടുമ്പോൾ ഉല്പാദിപ്പിക്കപെടുന്ന ഹോർമോൺ

2. ഡെങ്കിപനി പരത്തുന്ന കൊതുക്?

☛ഈഡിസ് ഈജിപ്റ്റി

✔ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്നത് ഡെങ്കി പനി ആണ്.

LD ക്ലാർക്ക് 2014 ആലപ്പുഴ

1. താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്.
(a)ന്യൂമോണിയ
(b)മന്ത്
(c)ഡിഫ്തീരിയ
(d)ഹെപ്പറ്ററ്റിസ്

☛ഹെപ്പറ്ററ്റിസ്

2. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

☛കടൽ മൽസ്യ കൃഷി

3. വിറ്റാമിൻ B1ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
(a)പെല്ലഗ്ര
(b)ബെറി ബെറി
(c)സ്കർവി
(d)അനീമിയ

☛ബെറി ബെറി

✔തവിടിൽ ധാരാളമായി അട്‌ങ്ങിയിരിക്കുന്ന ജീവകമാണ് ജീവകം B1
✔വൈറ്റമിൻ B1ന്റെ രാസനാമമാണ് തയാമിൻ

4. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

☛ഓക്സലിക് ആസിഡ്
✔നേന്ത്ര പഴം,ചുവന്നുള്ളി,ചോക്ലേറ്റ് ഇവയിലും ഓക്സാലിക് ആസിഡ് ആണ്.

5. ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്?

☛ക്ഷയം
✔DOTS-ന്റെ പൂർണ രൂപം-
Directly Observed Treatment Short Course
✔ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം.
✔ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യ
✔ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ
✔ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്-റോബർട്ട് കോക്
✔ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ-ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)
✔ലോക ക്ഷയ രോഗ ദിനം-മാർച്ച് 24
✔ക്ഷയരോഗം പകരുന്നത്-വായുവിലൂടെ
✔ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോ ബാക്ടിറിയം ട്യൂബിർ ക്യൂലോസിസ്‌
✔വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്
✔കോക് ഡിസീസ് എന്നറിയപ്

No comments:

Post a Comment